Friday, June 3, 2022

നാട്ടുപാട്ട്

 അമ്പലക്കൊളക്കടവിൽ, നിന്നൊരാരവം കേട്ട് നോക്കി ഞാൻ

അഞ്ചാറാളുകൾ കൂടി ചേർന്നിറ്റൊരാമയെ, തച്ചിക്കൊല്ല് ന്നേ ...

തക്കടാ പൊക്കാ ... കുത്തെടാ കോരാ..

തലക്ക്ട്ടും നടു പൊറത്ത്ട്ടും ...

ബ്ടെ ല്ലെടാ കണ്ണാ ബാരിപാകത്ത്

നല്ലെണെന്ന് കൊട്ക്കെ ടാ

തച്ചി തച്ചി കൈ കൊയഞ്ഞപ്പം

കണ്ണൻ ചാത്തൂന ചൊട്ട്ന്ന്

ചത്തിന് ചാത്ത്യോ പോര്യേടോ പൊക്കാ ...

അയിറ്റാ പോട്ടൈ ന്റെ ബെലസല് ...

ബടിയും ചാടീന്റോ ല് പോയപ്പം

ഞാനങ്ങ് ചെന്ന് കടവില്

ചത്ത് ബീണൊരാമമെല്ലെ നെ

കയ്യും കാലും നീർക്ക് ന്ന്

കയ്യും കാലും നീട്ടി പിന്നവൻ

തലയും നീട്ടി നടക്ക്ന്ന്

അമ്പലക്കൊള പടവിൽ നിന്നും

ഗുളും ഗുംളും പിന്നെ കൊളത്തില്

Thursday, August 5, 2021

 മഴ കണ്ടിട്ടുണ്ടോ - നിങ്ങൾ

മഴ കൊണ്ടിട്ടുണ്ടോ ...?

പുതു മഴ കണ്ടിട്ടുണ്ടോ - നിങ്ങൾ

പുതു മഴ കൊണ്ടിട്ടുണ്ടോ?

                                 ( മഴ ...


മഴ കണ്ടിട്ടുണ്ടോ നിങ്ങൾ

മഴ കൊണ്ടിട്ടുണ്ടോ ...?

പെരുമഴ കണ്ടിട്ടുണ്ടോ നിങ്ങൾ

പെരുമഴ കൊണ്ടിട്ടുണ്ടോ ?

                              ( മഴ ....

മഴ കണ്ടിട്ടുണ്ടോ - നിങ്ങൾ

മഴ കൊണ്ടിട്ടുണ്ടോ ...?

ആ മഴ ഈ മഴ പുതുമഴ , പെരുമഴ

തേൻ മഴ കൊണ്ടിട്ടുണ്ടോ?

                              

മഴ കണ്ടിട്ടുണ്ടോ - നിങ്ങൾ

മഴ കൊണ്ടിട്ടുണ്ടോ ...?

    

          കൈലാസ്. ടി വളയം


Saturday, September 10, 2011

വിഷം അകത്തു ചെന്നു മരിച്ചു

മുനിഞ്ഞു കത്തുന്ന ചിമ്മിനിവിളക്കിന്റെ മഞ്ഞ കലര്‍ന്ന മങ്ങിയ
വെളിച്ചത്തില്‍  ഈര്‍പ്പം നിറഞ്ഞ തറയിലെ പുല്‍പ്പായിലിരുന്നു ചാത്തു
ദയനീയമായി ശാന്തയെ നോക്കി  പറഞ്ഞു "നാളെ രണ്ടു മണിക്കു മുമ്പ്
പണമടച്ചില്ലെങ്കില്‍ ജപ്തി ചെയ്യൂന്നാ അവര് പറേന്നേ....ഈയൊരു രാത്രി കൂടിയേ
 ഉള്ളൂ.എവിടുന്നുണ്ടാക്കാനാ ഇരുപതിനായിരം രൂപ.കെഞ്ചേണ്ടോരോടൊക്കെ കെഞ്ചി"
"ചാത്ത്വേട്ടന് പേടീണ്ടോ?"
"എന്തിന്?"
"ഇല്ല.പക്ഷേ നിന്റെ വയറ്റില്........?"
"സാരല്ല്യ,അവന്‍ പുറത്ത് വന്ന് കടക്കാരനായില്ല്യാലോ"
"നിനക്കറിയാലോ ഞാനായിട്ടുണ്ടാക്കിയ കടല്ല, അമ്മയെ ചികിത്സിച്ച കടാ....
എന്നിട്ട് അമ്മേം  പോയി സ്ഥലോം പോയി."
"എനി നമുക്കും പോകാം ല്യേ...?"
     കെമിക്കല്‍ ഫാക്ടറിയിലെ അലമാരക്കുള്ളിലെ സ്ഫടികഭരണിയില്‍ നിന്ന് 'വിഷം പതുക്കെ പുറത്തിറങ്ങി.ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് കാര്‍പോര്‍ച്ചില്‍ എത്തി.തന്റെ പുതിയ സ്കോഡയില്‍ കയറി വാച്ചില്‍ നോക്കി ."ദൈവമേ....9.45.. ചാത്തു വാതിലടക്കുന്നതിനു മൂന്‍പേ അങ്ങെത്തണം കത്തിച്ചു വിടാം."
   സ്പീഡോമീറ്ററിന്റെ നീഡില്‍ 120ല്‍ മുട്ടി."ഹോ ഭാഗ്യം വാതിലടച്ചിട്ടില്ല."
വിഷം പതുക്കെ കോലായിലെത്തി.അകത്തെ ശബ്ദത്തിന് കാതോര്‍ത്തു.ചാത്തുവിന്റെ ഇടറിയ ശബ്ദം"എനിക്ക് നിന്നെ ഓര്‍ത്തിട്ടാ ശാന്തേ...."
"അതൊന്നും സാരല്യന്നേ...."
  വിഷം ചിരിച്ചു.ഒരു മോഡേണ്‍ വില്ലന്‍ ചിരി.പിന്നെ തുറന്നു കിടന്ന വാതിലിലൂടെ പതുക്കെ 'അകത്തു കയറി'.
    പിറ്റേന്നത്തെ പേപ്പര്‍ എന്നേപ്പോലെ നിങ്ങളും വായിച്ചിരിക്കുമല്ലോ. ചരമപേജിലെ വലത്തേ മൂലയില്‍ ആ വാര്‍ത്ത.
  'വിഷം 'അകത്തു' ചെന്നു മരിച്ചു.'

Monday, May 30, 2011

മയ്യോട് മയ!

മയപെയ്ത് മയപെയ്ത് മയ്യോട്മയ തെന്നെ
നല്ലോരി മയ്യാണെ നെട്ങ്കണ്ടം നെറഞ്ഞിക്ക്
നെട്ങ്കണ്ടം ബരമ്പത്ത് പേക്കാച്ചി ചെലക്കന്
ഓലച്ചാത്തന്‍മാര് കുററ്യാറി കളിക്ക്ന്ന്
ഏലത്തുമ്മന്ന് ണ്ട് ബെള്ളം മറിയ്ന്ന്
ജാടീനെറഞ്ഞിക്ക് ജാന്വോ തിര്മ്പിക്കോ
കന്നൂട്ടീണ്ടാലേന്ന് തൊണ്ടാ പൊളക്ക്ന്ന്
പുല്ല് പറിക്കണം പിര്യോലേങ്ങട്ത്തൂട്
പ്ളെളറെ കാരിക്കോ പുതുമയ്യാ കൊള്ളണ്ടാ
കുമ്പോത്തോം തലബേന്യോം പനിയും പിടിക്കണ്ടാ
കയ്യെങ്കിലഞ്ചാറ് ബളളിതലേട്ടുടി..ന്‍
മീത്തെലെ കൊളെളാന്ന് കൊത്തികുട്ക്യൂടി..ന്‍
ഈറ്റാഓരഞ്ചാറ് മയേങ്ങ് പെയ്താല്.....
കെരട്ടിലും ബെളളാഉം പുല്ലും പൊടിക്ക്വേനും
നല്ലൊരീ മയ്യാണെ തിര് വ്വാതിരട്ത്ത്വോയീ....
* * * * * നാലഞ്ചു ദിവസങ്ങള്‍ക്കുശേഷം * * * *
മയപെയ്ത് മയപെയ്തീറ്റെല്ലാടേം നാശായീ
എന്തോരീ മയ്യാത് ലോകാസാനട്ത്തോളീ
കോനായീ ചളിയായീ ആത്താണേ ചോര്ന്ന്
പണിയാണേലൊന്നൂല്ലാ'ള്ളേനോ'പോയിക്കൂടാ
ഇന്നലെ ഞാളൂട പട്ടിണീ നിന്നീനാ
നുള്ളീട്ടെ കുട്ക്കേന്ന് മെനഞ്ഞാന്നെടുത്ത്വോയി
രണ്ട് പിലാവ്ള്ളേ രണ്ടെണ്ണ്വോം ബിറ്റ്വോയി
ഇല്ലെങ്കീലൊരു നല്ല ചക്കാ പറിക്കേനൂം.....
എന്തോരീ മയ്യാത് എങ്ങോട്ടും കീഞ്ഞൂടാ
കെട്ട്യാങ്ങെടുത്തോറോ ഇമ്മാരിക്കുരിപ്പിനാ.
ടി കൈലാസ്.വളയം

Friday, October 8, 2010

മഴ

ചിന്നം പിന്നം മഴയത്ത്
പുളളി കുടയും ചൂടീട്ട്
ചപ്പിളി ചളിപിളി വെളളത്തില്‍
തുളളി നടക്കാനെന്തു രസം?
ഇല്ലേ നിങ്ങടെ മനസുകളില്‍
ഇതുപോലുളള മഴ ക്കാലം?                                                                  

                                കൈലാസ്
                                 വളയം
                                673517
                            9400660308  

സ്ഥലംമാററം

 ജെ.സി.ബി.കണ്ട് ഭയന്നു നിലവിളിച്ച കുന്നിനെ അവര്‍ പതുക്കെ ട്രിപ്പറില്‍ കയററി വയലില്‍ കൊണ്ടുവന്ന് കിടത്തി
ഇനി പുതിയ ആറുവരി പാത താങ്ങി ഇവിടെ കിടക്കാം സ്വസ്ഥം.
                                                          ടി.കൈലസ്
                                                           വളയം,673517
                                                            9400660308                      
                                                             

ഇരകള്‍

      തവളക്കാലിലെ പോഷകമൂലൃത്തെകുറിച്ചുളള നോട്ടീസ് നെല്‍കൃഷിക്കാര്‍ക്ക് വിതരണം ചെയ്ത് മുഞ്ഞ' ചിരിച്ചു.കൂടെ കുറേ കീടങ്ങളും
                                                                    
                                                      ടി.കൈലാസ്
                                                        വളയം,673517
                                                         9400660308
 

നാട്ടുപാട്ട്

 അമ്പലക്കൊളക്കടവിൽ, നിന്നൊരാരവം കേട്ട് നോക്കി ഞാൻ അഞ്ചാറാളുകൾ കൂടി ചേർന്നിറ്റൊരാമയെ, തച്ചിക്കൊല്ല് ന്നേ ... തക്കടാ പൊക്കാ ... കുത്തെടാ കോരാ....